shajitha

കോ​ട്ട​യം​:​ ​കോ​ട്ട​യ​ത്ത് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ച​യോ​ടെ​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ടി​മി​ന്ന​ലോ​ടെ​ ​അ​തി​തീ​വ്ര​ ​മ​ഴ​ ​പെ​യ്തു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി​ ​മൂ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഒ​ഴു​ക്കി​ൽ​ ​പെ​ട്ടു.​ ​പൂ​ഞ്ഞാ​ർ​ ​പ​ന​ച്ചി​പ്പാ​റ​ ​എ​സ്.​എം.​വി​ ​സ്കൂ​ളി​ന് ​മു​ന്നി​ലെ​ ​വെ​ള്ള​ക്കെ​ട്ടി​ൽ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ഒ​ഴു​ക്കി​ൽ​ ​പെ​ട്ടെ​ങ്കി​ലും​ ​നാ​ട്ടു​കാ​ർ​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​ആ​റാം​ ​ക്ലാ​സ്‌​ ​വി​ദ്യാ​ർ​ത്ഥി​നി​ ​കാ​വ്യ​മോ​ളാ​ണ് ​സ്കൂ​ൾ​ ​വി​ട്ടി​റ​ങ്ങ​വെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ 50​ ​മീ​റ്റ​റോ​ളം​ ​ഒ​ഴു​കി​ ​നീ​ങ്ങി​യ​ത്.​ ​നാ​ട്ടു​കാ​ർ​ ​ഓ​ടി​യെ​ത്തി​ ​റോ​ഡി​ലെ​ ​ക​ലു​ങ്കി​ന​ടി​യി​ൽ​ ​പ​തി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​കു​ട്ടി​ക്ക് ​നി​സാ​ര​ ​പ​രി​ക്കേ​റ്റു.
തീ​ക്കോ​യി​ ​അ​യ്യ​മ്പാ​റ​യി​ൽ​ ​റോ​ഡ​രി​കി​ലൂ​ടെ​ ​ന​ട​ന്ന​ ​ര​ണ്ട് ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഒ​ഴു​ക്കി​ൽ​ ​പെ​ട്ടു.​ ​വാ​ഹ​ന​ത്തി​ന് ​വ​ഴി​മാ​റി​ ​കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ഒ​ഴു​ക്കി​ൽ​ ​പെ​ട്ട​ത്.​ ​ഇ​രു​വ​രും​ ​നി​സ്സാ​ര​ ​പ​രി​ക്കു​ക​ളോ​ടെ​ ​ര​ക്ഷ​പ്പെ​ട്ടു.
കോ​ട്ട​യം​ ​ന​ഗ​ര​ത്തി​ന് ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​മ​ഴ​ ​ക​ന​ത്ത​തും​ ​തോ​ടു​ക​ൾ​ ​നി​റ​ഞ്ഞു​ ​ക​വി​ഞ്ഞ​തും.​റോ​ഡു​ക​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​വെ​ള്ളം​ ​ക​യ​റി​യെ​ങ്കി​ലും​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​ഇ​റ​ങ്ങി.​ ​കാ​ര്യ​മാ​യ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.​ ​ജി​ല്ല​യു​ടെ​ ​കി​ഴ​ക്ക​ൻ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​സ്ഥി​രം​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​മേ​ഖ​ല​യി​ൽ​ ​മ​ഴ​ ​മാ​റി​നി​ന്നു.​ ​അ​തി​നാ​ൽ​ ​മീ​ന​ച്ചി​ൽ,​ ​മ​ണി​മ​ല​ ​ആ​റു​ക​ളി​ൽ​ ​ജ​ല​നി​ര​പ്പു​യ​ർ​ന്നി​ല്ല.
രാ​വി​ലെ​ ​എ​ട്ട​ര​ ​വ​രെ​ 450.​ 6​ ​മി​ല്ലി​മീ​റ്റ​ർ​ ​മ​ഴ​യാ​ണ് ​പെ​യ്ത​ത്.​ ​ഇ​തി​ൽ​ ​മേ​ഘ​വി​സ്ഫോ​ട​നം​ ​സം​ശ​യി​ക്കു​ന്ന​ ​പാ​മ്പാ​ടി​യി​ൽ​ 117.4​ ​മി​ല്ലി​മീ​റ്റ​ർ​ ​മ​ഴ​പെ​യ്തു.​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ ​തു​റ​ന്നു.​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നു​വ​രെ​ ​ജി​ല്ല​യി​ൽ​ ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ടാ​ണെ​ങ്കി​ലും​ ​ചി​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​അ​തി​തീ​വ്ര​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ള്ള​താ​യാ​ണ് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​പ്ര​വ​ച​നം.

 ഷാജിദയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആർത്തലച്ചെത്തിയ ഉരുൾ പാഞ്ഞത് ഷാജിദയുടെ വീടിന്റെ ദിശയിലായിരുന്നു. വീടിന് സമീപത്ത് നിന്ന മരങ്ങളിൽ വലിയ പാറ വന്ന് തങ്ങിയതോടെ ഉരുൾ ഗതിമാറി. എങ്കിലും വലിയ പാറക്കല്ലുകളും മരങ്ങളും വീടിന്റെ പിൻഭാഗത്ത് വന്നിടിച്ചു. ശൗചാലയവും താത്കാലിക ഷെഡും പൂർണമായും തകർന്നു. വീടിന്റെ ഷീറ്റുകൾ പൊട്ടിപ്പോയി. ശബ്ദം കേട്ടപ്പോൾത്തന്നെ ഓടി വീടിന് പുറത്തിറങ്ങി. മരങ്ങൾ ഒടിഞ്ഞു വീഴുന്നതാണ് കണ്ടത്. താഴെയുള്ള ബന്ധു വീട്ടിലേക്ക് പോയെങ്കിലും മനസമാധാനമില്ലാതെ തിരിച്ചു കയറി. ടോർച്ച് തെളിച്ച് നോക്കിയപ്പോൾ സോമന്റെ വീടിരുന്നിടത്ത് മൺകൂനയാണ് കണ്ടത്. അവർ മറുവശത്തേക്ക് ഓടിരക്ഷപ്പെട്ട് കാണുമെന്നായിരുന്നു കരുതിയത്. സംഗമം ജംഗ്ഷന് മുകളിൽ പന്തപ്ലാവിൽ താമസിക്കുന്ന തോട്ടുങ്കരയിൽ ടി.പി. ഷാജിദയെ കൂടാതെ ഭർത്താവ് സലിം, അമ്മ പരീതുമ്മ, മക്കളായ ആഷ്‌ന, ആഷ്മി, ആഷിൻ എന്നിവരും ഈ കൊച്ചുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട് വാസയോഗ്യമല്ലാതായതിനാലും വീണ്ടും മലയിൽ നിന്ന് കല്ലുകൾ അടർന്ന് വീഴാൻ സാദ്ധ്യതയുള്ളതിനാലും ഇവർ ക്യാമ്പിലേക്ക് മാറി.