തൊടുപുഴ: തൊടുപുഴ താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കംസംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ ഓഫീസിൽ ഉടമകളുടെ പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ പരിഹാരമുണ്ടായി. ഇതനുസരിച്ച് ഡ്രൈവർക്ക് 8500 രൂപയും കണ്ടക്ടർക്ക് 8250 രൂപയും ക്ലീനർക്ക് 3250 രൂപയും ബോണസ് നൽകാൻ ഉടമകൾ സമ്മതിച്ചു. തുക സെപ്തംബർ 6 നകം കൊടുത്തു തീർക്കാനും ധാരണയായി. ഉടമകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.കെ.തോമസ്, സെക്രട്ടറി അജിത് കുമാർ , കെ.എം സലിം, ജോബി മാത്യു എന്നിവരും തൊഴിലാളി യൂണിയൻ പ്രതിനിധികളായി കെ.എം. ബാബു, ടി ആർ സോമൻ, കെ.വി. ജോയി (സി.ഐ.ടി.യു) ഏ.പി. സഞ്ചു , കെ എം സിജു, (ബി.എം.എസ്) ഏ.എസ് ജയൻ (കെ.ടി.യൂസി ) എന്നിവരും കരാറിൽ ഒപ്പുവെച്ചു.