തൊടുപുഴ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി പട്ടികജാതി വിഭാഗത്തിപ്പെട്ട ബിരുദ/ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾക്ക് പഠനോപകരണം - ലാപ്‌ടോപ്പ് വിതരണം നടത്തി. .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ . ഷീജാ ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബനഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ലാപ്‌ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ ജെസി ജോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പത്മകുമാർ, നഗരസഭാ സെക്രട്ടറി ജി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.