കുമളി: കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയന്റ നേതൃത്വത്തിൽ ഋഷിപഞ്ചമി സെപ്തംബർ ഒന്നിന് ആഘോഷിക്കും.ശാഖാ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ , വിശ്വകർമ്മ ദേവ സമൂഹ പ്രാർത്ഥന, വിശ്വകർ ദേവാർച്ചന എന്നീ പരിപാടികളോടു കൂടി ആഘോഷിക്കും.പെരുവന്താനം ശാഖയിൽ യൂണിയൻ രക്ഷാധികാരി എം.എസ്.പ്രഭാകരൻ, ഉപ്പുതറയിൽ കെ.എ. അരുണാചലം, പീരുമേട്ടിൽ സംസ്ഥാന സമിതി അംഗം ഗീതാകുമാർ യൂണിയൻ പ്രസിഡന്റ് എം.എസ് മോഹനൻ , വണ്ടിപ്പെരിയാറിൽ യൂണിയൻ രക്ഷാധികാരി ഈ.റ്റി. വേണുഗോപാലൻ ആചാരി, സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് . പുല്ലാട്ട് , വെള്ളാരംകുന്ന് ഓടമേട്ടിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഏ.റ്റി.രവികുമാർ , ആനവിലാസം ശാഖയിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ബി. ശശി, ചക്കുപള്ളം ശാഖയിൽ വിശ്വകർമ്മമഹിളാ സമാജം രക്ഷാധികാരി ഇന്ദിര സുകുമാരൻ , അണക്കര ശാഖയിൽ യൂണിയൻ ട്രഷറർ സജി വെമ്പള്ളി എന്നിവർ ഉദ്ഘാടനം നിർവഹിക്കും .പരിപാടികളുടെ ഭാഗമായി അന്നദാനം, മധുര പലഹാര വിതരണം എന്നിവ നടക്കും.