തൊടുപുഴ: ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം മേഖല പഠന ശിബിരം മുട്ടം റൈഫിൾ ക്ലബ്ബിൽ വച്ചു നടന്നു.പഠന ശിബിരം ഇടുക്കി ജില്ല ജഡ്ജ് ശ്രീ ശശികുമാർ പി എസ് ഉദ്ഘാടനം ചെയ്തു.ഹൈക്കോടതി അഭിഭാഷകൻ വിനോദ് ഭട്ട് ,മുൻ മജിസ്‌ട്രേറ്റ് എം ഇ അലിയാർ എന്നിവർ ക്ലാസുകൾ നയിച്ചു.ഇടുക്കി, എറണാകുളം ,ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ 150 ഓളം പ്രവർത്തകർ പങ്കെടുത്തു.അഭിഭാഷക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. എം .എസ് .വിനയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബി അശോക്, നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. എം എ വിനോദ് , ജില്ലാ സെക്രട്ടറി അഡ്വ. ബിനു കെ എസ് എന്നിവർ പ്രസംഗിച്ചു.