പെരുമ്പിള്ളിച്ചിറ ശാഖ
പെരുമ്പിള്ളിച്ചിറ : എസ്.എൻ.ഡി.പി യോഗം പെരുമ്പിള്ളിച്ചിറ ശാഖ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ 10 ന് രാവിലെ 9 മുതൽ ശാഖാ മന്ദിരത്തിൽ നടക്കും. രാവിലെ 9 ന് ദീപാർപ്പണം, തുടർന്ന് ഗുരുസ്മരണ, സമൂഹ പ്രാർത്ഥന എന്നിവ നടക്കും. ശോഭ സുരേന്ദ്രൻ (ഗുരുനാരായണ പഠന ഗവേഷണ കേന്ദ്രം തൊടുപുഴ) പ്രഭാഷണം നടത്തും. 12.30 ന് ഗുരുപ്രസാദം, മഹാപ്രസാദ ഊട്ട്.
കോടിക്കുളം ശാഖ
കോടിക്കുളം : എസ്.എൻ.ഡി.പി യോഗം കോടിക്കുളം ശാഖയുടെയും, വിവിധ പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷം 10 ന് നടക്കും. രാവിലെ 9 ന് പതാക ഉയർത്തൽ,9.30 ന് പ്രാർത്ഥന, 10.30 ന് വിശേഷാൽ ഗുരുപൂജയ്ക്ക് ശേഷം ഘോഷയാത്ര എന്നിവ നടക്കും.