കുമളി: ആൾ താമസമില്ലാത്ത വീട്ട് വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആന വച്ചാലിൽ വനംവകുപ്പിന്റെ പാർക്കിങ്ങിന് എതിർ വശത്ത് ടൂറിസം ഓഫീസിന് അടുത്തുള്ള വീടിനു പുറകിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് എത്തി പരിശോധിച്ച ശേഷംവിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ച ശേഷം ആരെങ്കിലും വലിച്ചെറിഞ്ഞത് വളർന്നു വന്നതായിരിക്കും എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം