പീരുമേട്:വിജയപുരം രൂപതയുടെ നേതൃത്വത്തിൽ പാമ്പനാറ്റിൽ ഐക്യദാർഢ്യ റാലി നടത്തി. വിഴിഞ്ഞത്തെ തീരദേശ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബഫർ സോൺ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടും പാമ്പനാർ തിരുഹൃദയ പള്ളിയിൽ നിന്നും ആരംഭിച്ച റാലി വിജയപുരം രൂപതവികാരി ജനറൽ ഫാ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഉദ്ഘാടനംചെയ്തു. ഫാ. ജോസ് കുരുവിള കാടൻ തുരുത്തൽ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് വിശ്വനാഥപുരം, വിജയകുമാർ ഏലപ്പാറ, അന്നമ്മ ജോർജ്, ഫാ.സെബാസ്റ്റ്യൻ തെക്കത്ത് ചേരിൽ, സാബു ജോസഫ് , ഫാ. കുരുവിള അഗസ്റ്റിൻ ,പട്ടുമല സെന്റ് ഫ്രാൻസിസ്‌കൻ ആ ശ്രമം സുപ്പീരിയർ ബ്രദ. കുര്യാക്കോസ് പൂവത്തുക്കാട്ട്, ജോസഫ് അഗസ്റ്റ്യൻ, സെബാസ്റ്റ്യൻ, തുടങ്ങിയവർപ്രസംഗിച്ചു.