കട്ടപ്പന :നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ നഗരസഭ പരിധിയിലുള്ള 85 വിദ്യാർത്ഥികളെയാണ് നഗരസഭ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചത്. ടാലന്റ് 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെയും ആദരിച്ചു.
യോഗത്തിൽ നഗരസഭ ഉപാദ്ധ്യക്ഷൻ ജോയ് ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗം മനോജ് മുരളി സ്വാഗതം പറഞ്ഞു.