കുടയത്തൂർ: പന്തപ്ലാവിലെ അമ്പതോളം കുടുംബങ്ങളിലെ ഇരുന്നൂറോളം ജീവനുകളെ രക്ഷിച്ചത് ഗതിമാറിയ ഉരുൾ.ചിറ്റടിച്ചാലിൽ സോമന്റെ അഞ്ചംഗ കുടുംബത്തെ ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾ കവർന്നെടുത്തതിന്റെ കണ്ണീരിലും ഉരുൾ വഴിമാറാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്. ഉരുൾ വന്ന ദിശയിൽ തന്നെ താഴേക്ക് ഒഴുകിയിരുന്നുവെങ്കിൽ ഇതിന് താഴ് ഭാഗത്തായി ഉണ്ടായിരുന്ന 35 വീടുകളുള്ള കോളനിയും ചുറ്റുവട്ടത്തെ 15 വീടുകളും മണ്ണിനടിയിലായേനെ.