തൊടുപുഴ: ഓണം അവധിയോടനുബന്ധിച്ച് ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടു നിൽക്കുന്ന നെറ്റ്‌ബോൾ പരിശീലന പരിപാടി നടത്തും. ശനിയാഴ്ച്ച രാവിലെ 8 ന് പരിശീലനം ആരംഭിക്കും .പങ്കെടുക്കാവാൻ താല്പര്യമുള്ളവർ 9447753482 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യുകയും 3 ന് രാവിലെ ക്യാമ്പിൽ പങ്കെടുക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച് കൂടിയ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ജോർജ്ജ് റോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് സെൻ, സെക്രട്ടറി എൻ. രവീന്ദ്രൻ, എ.പി. മുഹമ്മദ് ബഷീർ, മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു.