തൊടുപുഴ: സ്പീഡിൽ വരുന്ന ബൈക്കുകൾ ഒറ്റ വെട്ടിക്കൽ, പിന്നിൽ വന്ന വാഹനങ്ങൾ സഡൻബ്രേക്കിട്ടതോടെ റോഡിലാകെ വാഹനങ്ങളുടെ ഹോണടിയും വാഹന ഡ്രൈവർമാരുടെ ബഹളങ്ങളും. ഇന്നലെ രാവിലെ സിവിൽസ്റ്റേഷൻ ജംഗ്ഷനിലാണ് പലവട്ടം ഇത്തരം ബൈക്ക് വെട്ടിക്കലും ഡ്രൈവർമാരുടെ ആക്രോശങ്ങളും നടന്നത്. ഇന്നലെ രാവിലെ പത്തോടെ തൊടുപുഴ പൊലീസ് ഹെൽമറ്റ് വേട്ടയ്ക്കിറങ്ങിയതോടെയാണ് ഫ്രീക്കൻമാർമുതൽ സീനിയർ സിറ്റിസൺമാർവരെയാണ് പൊലീസിന്റെ കൈയ്യിൽപ്പെട്ടത്. പൊലീസ് പലയിടത്തായി നിലയുറപ്പിച്ചു. ഹെൽമറ്റ് ഇല്ലാത്തവരെ ക്യോടെ പിടികൂടി പിഴയടപ്പിക്കാൻ തുടങ്ങിയതോടെ രംഗംഉഷാറായി. നല്ല വാത്തനത്തിരക്കുണ്ടായിരുന്നതിനാൽ പലർക്കും പൊലീസിനെകണ്ട് വെട്ടിച്ച്കടന്ന്കളയാനായില്ല. എന്നാൽ ഫ്രീക്കൻമാർക്കുണ്ടോ ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന ചിന്ത. ഇരപ്പിച്ച് പാഞ്ഞ് വന്ന് പൊലീസിനെക്കണ്ട് ബ്രേക്കിട്ട് വണ്ടിതിരിച്ചപ്പോൾ പിന്നാലെ വന്ന പല വാഹനങ്ങളും തലനാരിഴയ്ക്ക് അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റില്ലാത്ത ഇരുചക്രവാഹനങ്ങളെ മാത്രം തിരഞ്ഞ് പിടിച്ചുകൊണ്ടേയിരുന്നു. പൊലീസിന് വിശ്രമിക്കാൻ അവസരം കിട്ടാത്ത വിധത്തിൽ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവർ വന്ന് കൊണ്ടേയിരുന്നു. ഫ്രീക്കൻമാർ മാത്രമല്ല മുതിർന്നവരും ഹെൽമറ്റ്വെച്ച് വാഹനമോടിക്കുന്നതിൽ വിമുഖത കാണിക്കുന്നവരിൽ ഏറെയുണ്ടായിരുന്നു.പൊലീസിന്റെ നിർദേശാനുസരണം ചിലർ വാഹനം റോഡരുകിലേയ്ക്ക് ചേർത്ത് കൊണ്ടുവന്നശേഷം ഓടിച്ച്പോകാനും വിരുത് കാട്ടി. എന്നാൽ അവരെ പിന്നാലെ പോയി പിടികൂടാനൊന്നും പൊലീസ് മെനക്കെട്ടില്ല, അല്ലാതെതന്നെഹെൽമറ്റില്ലത്തവരുടെ ഒഴുക്കായിരുന്നല്ലോ.പിഴ ഈടാക്കുന്നതിനോടൊപ്പം ഉപദേശവും നൽകിയാണ് പിടികൂടിയവരെ പൊലീസ് മടക്കി അയച്ചത്.