ഇടുക്കി: പൈനാവ് മോഡൽ പോളിടെക്‌നിക്കിന്റെയും കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്. ആർ. ഡിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ ഐ.എച്ച്. ആർ. ഡി. മോഡൽ പോളിടെക്‌നിക് വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി. തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ ഡ്രൈവിൽ 170ഓളം വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മേഖലകളിൽ പ്രവർത്തിക്കുന്ന 15 ഓളം കമ്പനികളും 250 ഓളം കുട്ടികളും ഡ്രൈവിൽ പങ്കെടുത്തതായി പൈനാവ് മോഡൽ പോളിടെക്‌നിക്ക് ട്രെയിനിംഗ് ആന്റ് പ്ലേസ്‌മെന്റ് ഓഫീസർ അമ്യത വ്യക്തമാക്കി. പ്ലേസ്‌മെന്റ് കിട്ടിയ വിദ്യാർത്ഥികളെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ദ്വിതീഷ് കുമാർ അനുമോദിച്ചു.