തൊടുപുഴ: ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിനായക 'ചതുർത്ഥി മഹോത്സവം ഇന്ന് നടക്കും. 108 നാളികേരത്തിന്റെ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, മഹാഗണപതിയൂട്ട്, മുക്കുറ്റി അർച്ചന എന്നീ വിശേഷാൽ പൂജകൾ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്നു യൂണിയൻ കൺവീനർ വി.ബി. സുകുമാരനും ദേവസ്വം മാനേജർ കെ.കെ. മനോജും അറിയിച്ചു.