food

പീരുമേട്: ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നത് തടയാനും ഇത്തരം പ്രവർത്തികൾ കണ്ടെത്താനും സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന പരിശോധനാ വിഭാഗം പീരമേട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. പീരമേട്, കുട്ടിക്കാനം, പാമ്പനാർ, വണ്ടിപ്പെരിയാർ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചാണ് മായം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തിയത്.
ഭക്ഷ്യവസ്തു നിർമാണ കേന്ദ്രങ്ങളിലും വ്യാപാരാ സ്ഥാപനങ്ങളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്ന സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം ആഴ്ച്ചയിൽ ഒരു ദിവസം ഒരു താലൂക്കിൽ എന്ന ക്രമത്തിൽ പരിശോധന നടത്തുന്നത്.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ ഫൗസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമ്പിളുകളിൽ മായം കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.