തെക്കുംഭാഗം :ഓണാഘോഷത്തോടനുബന്ധിച്ചു അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ ഓണ ചന്ത നടത്തുന്നതിന്റെ ഭാഗമായി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉദ്ഘാടനം തൊടുപുഴ താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .ആർ .മിനി നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധളക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ റോബി സിറിയക്ക് ,റോയി അഗസ്റ്റിൻ ,സെക്രട്ടറി വി .ടി .ബൈജു ,ബാങ്ക് ജീവനക്കാർ ,സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു .