നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. കല്ലാറിലെ യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ യൂണിയനിലെ 19 ശാഖകളിലെയും ഭരണസമിതി അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം, വനിതാ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ പരിപാടികൾയോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്പാക്കൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിമലാ തങ്കച്ചൻ, യൂണിയൻ കൗൺസിലർമാർ, തുടങ്ങിയവർ പ്രസംഗിച്ചു. തിരുവാതിര, ഓണപ്പാട്ട്, റൊട്ടികടി, കസേരകളി, പുരുഷൻമാരുടെ സാരി ഉടുക്കൽ മത്സരം, വടംവലി തുടങ്ങിയവ നടന്നു. യൂണിയൻ ഓഫീസിന് സമീപത്തുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വ്യാപാരികൾക്കും നാട്ടുകാർക്കുമായി വിവിധ ശാഖകളിൽ നിന്നെത്തിച്ച 24 കുട്ടം കറികളുമായി ഓണസദ്യയും നൽകി. മനോഹരമായ പൂക്കളവും യൂണിയൻ ഓഫിസിൽ ഒരുക്കിയിരുന്നു.
ഫോട്ടോ....നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾയൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു