തൊടുപുഴ: കുടയത്തൂർ ഗ്രാമത്തിലുണ്ടായ ഉരുളപൊട്ടൽ ദുരന്തത്തിൽ നാടിനു നഷ്ടമായ എസ് എൻ ഡി പി കുടയത്തൂർ ശാഖ അംഗമായ ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ഷിജി, അമ്മ തങ്കമ്മ, മകൾഷിമ ,പേരക്കുട്ടി ആദി ദേവ് എന്നിവരുടെ നിര്യാണത്തിൽ തൊടുപുഴ യൂണിയൻ അനുശോചിച്ചു.സംഭവ സ്ഥലത്തും തൊടുപുഴ ആശുപത്രിയിലും പൊതുദർശനത്തിനും സംസ്‌കാര ചടങ്ങുകൾക്കും നേതൃത്വം നൽകിയ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, റവന്യു മന്ത്രി രാജൻ, ഡീൻ കുര്യാക്കോസ്എം.പി , കളക്ടർ ഷിബ ജോർജ്, എസ് .പി വി.യു കുര്യാക്കോസ് എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, ഡോക്ടർമാർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ,മറ്റു സംഘടനാ പ്രവർത്തകർ, ശാഖ പ്രവർത്തകർ, നാട്ടുകാർ, കുടയത്തൂർ പി.എച്ച്. സി ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയന്റെ നന്ദി അറിയിക്കുന്നതായി യൂണിയൻ കൺവീനർ വി.ബി സുകുമാരൻ അറിയിച്ചു.