ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രഭാതത്തിൽ ഗുരുപൂജയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. ഇടുക്കി യൂണിയനിൽ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിള്ളിയാർകണ്ടം, ഇടുക്കി, പ്രകാശ്, ചുരുളി, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിൻമേട്, മണിയാറൻകുടി, കനകക്കുന്ന്, വിമലഗിരി, തങ്കമണി എന്നിവിടങ്ങളിൽ ആഘോഷപരിപാടികൾ നടക്കും. വിവിധയിനം താളമേളങ്ങളോടും നിശ്ചലദൃശ്യങ്ങളോടും കരകാട്ടം, കരക നൃത്തം, പൂക്കാവടി, അമ്മൻകുടം എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രകളും ജയന്തി സമ്മേളനങ്ങളും ജയന്തി സദ്യയും നടക്കും. വിവിധ സമ്മേളനങ്ങളിൽ ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മറ്റ് ജനപ്രതിനിധികൾ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യോഗം ഡയറക്ടർ സി.പി. ഉണ്ണി, കൗൺസിലർമാരായ മനേഷ് കുടിയ്ക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാൻകുടി, അനീഷ് പച്ചിലാംകുന്നേൽ, പഞ്ചായത്ത് കമ്മിറ്റി അംഗം ഷീല രാജീവ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ, മിനി സജി, പ്രീത ബിജു ജോമോൻ കണിയാൻകുടിയിൽ, പി.എൻ. സത്യൻ, മഹേന്ദ്രൻ ശാന്തികൾ, പ്രമോദ് ശാന്തികൾ, വിഷ്ണു രാജു, അനൂപ് പ്ലാക്കൽ എന്നിവർ സംസാരിക്കും. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും.