പീരുമേട്: കുട്ടിക്കാനം പൈൻ ഫോറസ്റ്റിൽ വനം വകുപ്പ് നടത്തിവന്ന നിർമ്മാണപ്രവർത്തനങ്ങൾ സി. പി. എം പ്രവർത്തകർ തടഞ്ഞു. വനംവകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ സ്വയം നടത്തുന്നതിനു വേണ്ടി തറനിരപ്പാക്കുകയും ചെയ്തിരുന്നു. പീരുമേട് പഞ്ചായത്ത് ടൂറിസം വികസനം മുന്നിൽ കണ്ട് പൈൻ ഫോറസ്റ്റിൽ പാർക്കും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിക്കുകയും, വാഴൂർ സോമൻ എം.എൽ.എ. പൈൻ ഫോറസ്റ്റിന്റെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു. വനം വകുപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് മുന്നറിയപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് പ്രവർത്തകർ പിഴത് മാറ്റി. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ ഇക്കോഷോപ്പ്, കോഫി ഷോപ്പ്, എന്നിവ ആരംഭിക്കാനാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിരപ്പാക്കുന്ന ജോലികളാണ് വനം വകുപ്പ് ചെയ്തിരുന്നത്. പൈൻ കാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് തടഞ്ഞുകൊണ്ട് ഏതാനും മാസങ്ങൾക്കു മുമ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു .ഇത് നാട്ടുകാർ പിഴ്തു മാറ്റി. എന്നാൽ വികസന പ്രവർത്തനങ്ങൾ വനം വകുപ്പ് അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സഞ്ചാരികളെ വിലക്കിയതിലും പ്രതിഷേധിച്ചുമായിരുന്നു സിപിഎം പ്രവർത്തകർ നിർമ്മാണം തടഞ്ഞത്.