അടിമാലി: കനത്ത മഴയിൽ ടൗണിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. ബസ് സ്റ്റാന്റിനു സമീപത്ത് കടകളിൽ വെള്ളം കയറി ലൈബ്രറി റോട് കല്ലാർകുട്ടി റോഡ് കോയിക്ക കുടി സിറ്റി എന്നിവിടങ്ങളിലും വെള്ളം കയറി പൊലീസും ഫയർഫോഴ്‌സും ഇടപെട്ട് ആളുകളെ വീടുകളിൽ നിന്നും മാറ്റി പാർപ്പിച്ചു.കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ മഴയത്ത് മൂകാംബികാനഗർ മുഴുവനും വെള്ളത്തിലായിരുന്നു' ടൗണിൽ എച്ച്പി പെട്രോൾ പമ്പിന് പുറകുവശത്ത് രണ്ടു വീടുകളുടെ തറ ഇടിഞ്ഞു.മറ്റു വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി. ഇവിടത്തെ താമസക്കാരെയും മാറ്റിയിട്ടുണ്ട്