തൊടുപുഴ: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങൾക്ക് കട്ടിൽ (പട്ടികജാതി വിഭാഗം), പട്ടികജാതി വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, പട്ടികജാതി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മേശയും കസേരയും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, പട്ടികജാതി വിഭാഗക്കാരുടെ വീട് വാസയോഗ്യമാക്കൽ, പട്ടികവർഗ്ഗ വിഭാഗം ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങൽ, മുറ്റത്തൊരു മീൻ തോട്ടം, നെൽകൃഷിക്ക് കൂലി ചെലവ് സബ്‌സിഡി, കറവപ്പശു,എരുമകൾക്ക് കാലിത്തീറ്റ വിതരണം, റിങ് കമ്പോസ്റ്റ് വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ദിവ്യാംഗജർക്ക് സ്‌കോളർഷിപ്പ്/ബത്ത എന്നീ ആനുകൂല്യങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം നഗരസഭാ ഓഫീസിൽ നിന്നും വാർഡ് കൗൺസിലർമാരിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം സെപ്തംബർ 12 വരെ നഗരസഭയിൽ സ്വീകരിക്കും.