ഇടുക്കി: വിധവകളും 55 വയസ്സിൽ താഴെ പ്രായമുള്ളവരുമായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം നൽകുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം
രൂപയിൽ താഴെയായിരിക്കണം.www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്തംബർ 30 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. വിശദ വിവരങ്ങൾ തൊട്ടടുത്ത ശിശു വികസന പദ്ധതി ഓഫീസ്, അങ്കണവാടി എന്നിവ മുഖേനയും അറിയാം