പരാതി നൽകാൻ കൺട്രോൾ റൂം
തൊടുപുഴ: ജില്ലയിൽ ഓണകാലത്തോടനുബന്ധിച്ച് മായം കലർത്തലും നിയമപ്രകാരമല്ലാത്ത കച്ചവടങ്ങൾക്കും തടയിടാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് ഇന്ന് മുതൽ ഏഴുവരെ മിന്നൽ പരിശോധന നടത്തും. കൃത്യമായി മുദ്രപതിപ്പിക്കാത്ത, രേഖകൾ സൂക്ഷിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്കർ രജിസ്‌ട്രേഷൻ ഇല്ലാതെ ഉല്പന്നങ്ങൾ പായ്ക്ക് ചെയ്ത് വില്പന നടത്തുക, പായ്ക്കറ്റുകളിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയ വിലയിൽ കൂടുതൽ ഈടാക്കുക, അളവിലും തൂക്കത്തിലും കൃത്രിമം നടത്തുക, അമിത വില ഈടാക്കുക തുടങ്ങി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ തൊടുപുഴ മിനി സിവിൽസ്റ്റേഷനിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
പരാതികൾ കൺട്രോൾ റൂമിൽ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കാം.
ഫോൺ നമ്പറുകൾ
ജില്ലാ കൺട്രോൾ റൂം: 04862 222638, 8281698052, 8281698057.
തൊടുപുഴ : 8281698053,
ദേവികുളം :8281698055,
പീരുമേട് :8281698056,
ഉടുമ്പൻചോല: 8281698054,
ഇടുക്കി : 9400064084, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ: 9188525713.