ഏലപ്പാറ : സപ്ലൈക്കോ കാഞ്ഞിരപ്പള്ളി താലൂക്ക് ഓണം ഫെയർ വെള്ളിയാഴ്ച ഏലപ്പാറയിൽ തുടക്കമാകും. മാവേലി സ്റ്റോറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫെയർ ഇന്ന് വൈകിട്ട് നാല് മണിക്ക് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി ബിനു ആദ്യ വില്പന നിർവഹിക്കും. രണ്ടാം തീയതി മുതൽ ഏഴ് വരെയാണ് ഈ വർഷത്തെ ഓണം ഫെയർ. 13 ഇന സബ്‌സിഡി ഉത്പന്നങ്ങൾക്ക് പുറമെ പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലും 17 ഉത്പന്നങ്ങൾ അടങ്ങിയ സമൃദ്ധികിറ്റും ഓണം ഫെയറിൽ ലഭ്യമാകും.