പിരുമേട്: പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല ഫ്രാൻസിസ്‌കൻ ദേവാലയത്തിൽ പട്ടുമല മാതാവിന്റെ പിറവി തിരുന്നാളും എട്ടു നോമ്പാചരണവും ആഘോഷിക്കുന്നു .ഫാജോസ് കുരുവിള കാടന്തുരുത്തേൽ, വെ: ബ്ര. ഡൊമിനിക്ക് പോള പ്രായിൽ , ഫാ.വർഗീസ് ആലുങ്കൽ, എന്നിവർ തിരുനാൾ കൊടി വെഞ്ചരിപ്പ് സാമൂഹ്യ ദിവ്യബലി എന്നിവ നടത്തി.ഇന്ന് രാവിലെ എഴിന് ദിബ്യ ബലിയും, രണ്ടു മുപ്പതിന് ദിവ്യ കാരുണ്യ ആരാധന, നൊവേന, റവ. ബ്രദ. ബെന്നി ലൂക്കോസ്, സി.എം.എസ്.എഫ്, മുന്ന് മുപ്പതിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, ഫാ.ഡോ.സെബാസ്റ്റ്യൻ മാത്യുവില്ലു കുളം, ഡെന്നീസ് കണ്ണമാലിൽ, എന്നിവർ പ്രസംഗിക്കും., എട്ടിന് പ്രദക്ഷിണം, നേർച്ച വിതരണവും നടക്കും. തുടർന്ന് ദിവ്യബലിയോടെ എട്ട് നോമ്പാചരണം സമാപിക്കുമെന്ന് ഫാജോസ് കുരുവിള കാടൻ തുരുത്തേൽ, റവ: ബ്ര. കുര്യാക്കോസ് പൂവത്തും കാട്, ബദ.സെബാസ്റ്റ്യൻ കൊച്ചു കുന്നേൽ, തിരുനാൾ ആഘോഷ കമ്മിറ്റിക്ക് വേണ്ടി ആന്റണി കൂട്ടപ്പള്ളി, എം.എ. സേവ്യർ എന്നിവർ അറിയിച്ചു.