ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാസംഘത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം 2022 ഞായറാഴ്ച രാവിലെ 9 മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻകാലങ്ങളിൽ എല്ലാ ഓണക്കാലത്തും നടത്തിയിരുന്ന ആഘോഷ പരിപാടികൾ പ്രളയവും കൊവിഡ് മാഹാമാരിയും മൂലം കഴിഞ്ഞ നാല് വർഷമായി നടത്തിയിരുന്നില്ല. ഈ ഓണക്കാലത്ത് വിവിധ കലാകായിക മത്സരങ്ങളോടുകൂടിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് കോട്ടൂർ വനിതാസംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ എന്നിവർ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവ്വഹിക്കും. സമ്മാനദാനം യൂണിയൻ പ്രസിഡന്റ് പി. രാജൻ നിർവഹിക്കും. ജോമോൻ കണിയാംകുടിയിൽ, പി. എൻ. സത്യൻ, വിഷ്ണു രാജു , മിനി സജി, പ്രീതാ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.