കട്ടപ്പന: ഗൾഫിൽ ജോലിചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ ഏലത്തോട്ടത്തിലെ കൃഷിയും വിളവെടുപ്പും സി.ഐ.ടി.യു. പ്രവർത്തകർ തടസപ്പെടുത്തുന്നതായി തോട്ടമുടമ.
കാൽ നൂറ്റാണ്ട് ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഏലത്തോട്ടത്തിലെ കൃഷിയുമായി ശിഷ്ടകാലം കഴിഞ്ഞു കൂടാൻ തീരുമാനിച്ച അന്യാർതൊളു മെരിലാൻഡ് എസ്റ്റേറ്റ് ഉടമ എ.അഷറഫ് ആണ് സി ഐ ടി യു യൂണിയനു ഏതിരെ ആരോപണവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച ഏല തോട്ടത്തിലെ സൂപ്പർവൈസർ റോയിയെ സി ഐ ടി .യു യൂണിയൻ തൊഴിലാളികൾചേർന്ന് മർദിച്ച് അവശനാക്കിയാതായി റോയി പത്ര സമ്മേളനത്തിൽ പറഞ്ഞു . 25 വർഷം ഗൾഫിൽജോലി ചെയ്ത സമ്പാദ്യം ഉപയോഗിച്ചാണ് 31 ഏക്കർ തോട്ടം വാങ്ങിയത്. കാടുകയറിക്കിടന്ന തോട്ടം ഏലത്തോട്ടമാക്കി മാറ്റി വിളവെടുപ്പിന് സമയമായപ്പോൾ ഏലം വിലയിടിഞ്ഞു. ഇതോടെ കൃഷി നഷ്ടത്തിലായി. എന്നിട്ടും കൃഷി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. 11 സ്ഥിരം തൊാഴിലാളികൾ വേണ്ട തന്റെ തോട്ടത്തിൽ നിലവിൽ 18 തൊഴിലാളികളുണ്ട്. എന്നാൽ സി ഐ ടി യൂ യൂണിയനിൽപെട്ട മൂന്ന് പേരെക്കൂടി സ്ഥിരം തൊഴിലാളികളിൽ ഉൾപ്പെടുത്തണമെന്നാണ് സി.ഐ.ടി.യു. ആവശ്യപ്പെടുന്നത് . ആവശ്യം നിരസിച്ചതോടെ സമരം തുടങ്ങി . തുടർന്ന് പുറത്തു നിന്ന് തൊഴിലാളികളെ എത്തിയ്ക്കാൻ കോടതിയിൽ നിന്നും അനുവാദം വാങ്ങി. വിളവെടുപ്പിന് കൂടുതൽ തൊഴിലാളികളെ ആവശ്യം വന്നപ്പോൾ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളെ എത്തിച്ചിരുന്നു. ഇവരെ സി.ഐ.ടി.യു. പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും തൊഴിലാളികളുമായി പോയ തോട്ടം സൂപ്പർവൈസറെ കയ്യേറ്റം ചെയ്തു. നിലവിൽ സ്ഥിരം തൊഴിലാളികളായ യൂണിയൻ അംഗങ്ങൾ എട്ട് മണിക്കൂർ പോലും തൊഴിൽ ചെയ്യുന്നില്ലെന്നും തോട്ടമുടമ പറഞ്ഞു.