തൊടുപുഴ: അഗ്രിക്കൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോർട്ട് അതോറിറ്റിയും കൃഷി വകുപ്പും സംയുക്തമായി എക്‌സ്‌പോർട്ട് പ്രമോഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ജോ ആൻസ് റീജൻസിയിൽ നടന്ന പരിപാടിയിൽ കർഷകരും കാർഷിക ഉത്പാദന സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. എക്‌സ്‌പോർട്ട് അതോറിറ്റി മേധാവി രവീന്ദ്ര, ചെയർമാൻ അംഗമുത്തു. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മാനേജിംഗ് ഡയറക്ടർ ആരതി, കൃഷി വകുപ്പ് ഡയറക്ടർ ടി, വി സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്. പത്മം എന്നിവർ സംസാരിച്ചു. വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.