. പീരുമേട് : തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി ഹൃസ്വ ചിത്രമേളയിൽ ശ്രദ്ധേയമായി കരടിക്കുഴി അൻപത്തി ആറാം മൈൽ പൂവത്തു മൂട്ടിൽ പി.വൈ.സുധീറിന്റെ അനിമേഷൻ ചിത്രവും, 30 സെക്കന്റുള്ള വീഡിയോ ചിത്രവും, സി​ഗ്നേച്ചർ ചി​ത്രവും ബ്രൂ ഡിങ്ങ് സിൽ ഹൗട്ട് എന്ന അനിമേഷൻ ചിത്രവും പ്രദർശിപ്പിച്ചു. കുറെ കാലമായി മനസിലുള്ള ആശയം ആണെങ്കിലും അഞ്ചു ദിവസം കൊണ്ടാണ് സിഗ്‌നേച്ചർ ചിത്രം ഒരുക്കിയതെന്ന് സുധീർ പറഞ്ഞു.കെ പി ജിതേഷ് ആണ് സംഗീതം, രമേഷ് വിക്രമൻ സൗണ്ട് ഡിസൈൻ നിർവഹിച്ചു, രണ്ട്‌ബെല്ലുകൾക്കിടയിലൂടെ കടന്നുപോകുന്ന സമയമാണ് അനിമേഷൻ ചിത്രം . പെയന്റിങ്ങ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. സി.ഡിറ്റിലെ അനിമേഷൻ സീനിയർ ഡിസൈനറായ സുധീർ സയൻസ് ഫെസ്റ്റിവൽ, ഫീമെയിൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലും സിഗ്‌നേച്ചർ ചിത്രം നിർമ്മിച്ചിട്ടുണ്ട്. ഇരുന്നുറിൽ അധികം ചിത്രങ്ങൾ മേളയിൽ പ്രവർത്തിപ്പിച്ചിരുന്നു. ആഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരം ശ്രീ, കൈരളി ,നിള, തീയേറ്ററുകളിൽ ആയിരുന്നു പ്രദർശനം ദേശീയ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മത്സരങ്ങളിൽ പങ്കെടുത്ത 18 പേരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. അനിമേഷൻ ചിത്രങ്ങളിൽ മത്സരം ഉണ്ടായിരുന്നില്ല.