തൊടുപുഴ : ആരോഗ്യ സ്ഥാപനങ്ങൾ കയ്യേറി ഡോക്ടർമാരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന്‌കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ മ്ലാമല ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സ്ഥലം കയ്യേറി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് ഒഴിയണമെന്ന് പറഞ്ഞ വനിതാഡോക്ടറെ അധിക്ഷേപിച്ചതിൽ കമ്മറ്റി പ്രതിഷേധംരേഖപ്പെടുത്തി.. ഇത്തരം പ്രവർത്തനങ്ങൾ ആരോഗ്യമേഖലയിലെഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുമെന്നും സത്വര നടപടി അനിവാര്യമെന്നുംകേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ഡോ: കെ.കെ.ജീന , ജില്ലാ സെക്രട്ടറിഡോ: ജിനേഷ് ജെമേനോൻ എന്നിവർ പറഞ്ഞു.