രാജകുമാരി : മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പാരചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും തുടക്കമായി. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
ഒന്നാം ദിവസമായ ഇന്ന് രാവിലെ 6ന് വിശുദ്ധ കുർബാന.നെവേന, 7.30 ന് വിശുദ്ധ കുർബാന ഫാ.ജോബി വാഴയിൽ. തുടർന്ന് ടൗൺ കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, ജപമാല പ്രദക്ഷിണം എന്നിവ നടക്കും. മൂന്നാം ദിനത്തിൽ രാവിലെ 10ന് രാജാക്കാട് നിന്നും രാജകുമാരി പള്ളിയിലേക്ക് രണ്ടാമത് ഇടുക്കി രൂപതാ മരിയൻ തീർത്ഥാടനം നടക്കും. തുടർന്ന് 12.30ന് മാർ ജോൺ നെല്ലിക്കുന്നേൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും.
കൊടിയേറ്റ് കർമ്മത്തിൽ വികാരി ഫാ.അബ്രഹാം പുറയാറ്റ്, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് മാതാളിക്കുന്നേൽ, ഫാ. കുര്യൻ നരിക്കുഴിയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു