നെടുങ്കണ്ടം :വാഹനങ്ങൾ ഇടി​ച്ച് അവശനിലയിലായ തെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ ഉച്ചക്ക്‌ശേഷം ഒരു വാഹനം തട്ടി പരുക്കേറ്റതോടെറോഡരുകിൽ തെരുവ് നായ നിലയുറപ്പിച്ചു. നടക്കാനാവാത്ത സ്ഥിതിയിൽ നിന്ന നായയുടെ കാലുകളിലേക്ക് മറ്റൊരു വാഹനം കയറിയിറങ്ങി. രക്തം ഒഴുകിറോഡിൽ അവശനിലയിൽ കിടന്ന തെരുവ് നായയെ അദ്ധ്യാപി​കയായ ഷീബജോസഫ്, നെടുങ്കണ്ടം സ്വദേശിനി സുലോചന, പ്രദേശവാസികളായ പി.വി. അനിൽകുമാർ, പ്രശാന്ത്‌മോഹൻ എന്നിവർ ചേർന്ന് നെടുങ്കണ്ടത്തെ മൃഗാശുപത്രിയിൽ എത്തിച്ചു. തെരുവുനായയുടെ 2 കാലുകളുംകളും ഒടിഞ്ഞി​ട്ടുണ്ട്.