c-uni

പെരിയ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സർവ്വകലാശാല സോഷ്യൽ വർക്ക് പഠന വിഭാഗം വിശ്വ ഗുരു ഭാരതം എന്ന ആശയത്തിലൂന്നി രണ്ട് ദിവസത്തെ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ അപ്രോച്ചസ് റ്റു ഹ്യൂമൺ റിസോഴ്സ് ആന്റ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് എന്ന വിഷയത്തിൽ ആഗസ്ത് 5,6 തീയതികളിലായി പെരിയ ക്യാമ്പസിലെ സബർമതി ഹാളിൽ നടക്കുന്ന കോൺഫറൻസ് മുൻ കർണാടക മുഖ്യ മന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ സംബന്ധിക്കും. വിവിധ വിഷയങ്ങളിൽ ചർച്ചയും നടക്കും. പഞ്ചാബി യൂണിവേഴ്സിറ്റി സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ.ഡി.പി.സിംഗ് മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകം സംബന്ധിച്ച് സംസാരിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.