മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എട്ടു സീറ്റുകളിലാണ് ലീഗ് മത്സരിക്കുക. യു.ഡി.എഫിലെ സീറ്റ് വിഭജന പ്രകാരം ലീഗിന് ലഭിച്ച മുണ്ടയോട് വാർഡ് കോൺഗ്രസിന് വിട്ടുനൽകാനും തീരുമാനമായി. കോൺഗ്രസ് ഉൾപ്പടെയുള്ള മറ്റു കക്ഷികൾ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മിനിനഗർ വാർഡിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലുണ്ടായ തർക്കം മൂലമാണ് ലീഗിന്റെ പ്രഖ്യാപനം വൈകിയത്. മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ: ആണിക്കരി- വി. ഉമൈബ, കളറോഡ്- പി.പി. അബ്ദുൾ ജലീൽ, ബേരം- എം. അഷ്‌റഫ്, പാലോട്ടുപള്ളി- പി. പ്രജില, മിനി നഗർ- വി.എൻ. മുഹമ്മദ്, പഴശ്ശി- മുസ്തഫ ചൂര്യോട്ട്, ഉരുവച്ചാൽ- വി. റമീസ്, നാലാങ്കേരി- ഷംല ഫിറോസ്, മുണ്ടയോട്- ഉഷ ബാലകൃഷ്ണൻ (കോൺഗ്രസ്).