ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കണ്ണൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ജനാർദനനും എക്‌സൈസ് ഇൻസ്‌പെക്ടർ അനു ബാബുവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തി. പയ്യന്നൂർ രാമന്തളി എട്ടിക്കുളം മൊട്ടക്കുന്നിൽ മുട്ടോൻ വീട്ടിൽ സൽമാനാണ്(31) പിടിയിലായത്.
ഇന്നലെ പുലർച്ചെ ആറ് മണിയോട് കൂടി ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നാണ് മാരക മയക്കുമരുന്നായ 74.39 ഗ്രാം എം.ഡി.എം.എ, 1.76 ഗ്രാം (150 എണ്ണം) എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.സംഭവത്തിൽ സൽമാനെതിരെ കേസെടുത്തിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.വി.സുലൈമാൻ , കെ.സി.ഷിബു , ജോർജ് ഫെർണാണ്ടസ്, കെ.കെ.രാജേന്ദ്രൻ ,എൻ.ടി. ധ്രുവൻ , എം.കെ.ജനാർദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ഷബിൻ , എം.പി.പ്രദീപൻ എന്നിവരും പങ്കെടുത്തു.