palchuram

മാനന്തവാടി: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി മാനന്തവാടി പൊലീസ് അറിയിച്ചു. നിലവിൽ യാത്ര വാഹനങ്ങൾ മുഴുവൻ പാൽച്ചുരം വഴിയാണ് പോകുന്നത്. ഇതേ മാർഗ്ഗം ഭാരമേറിയ വാഹനങ്ങൾ കൂടി കടന്നു പോയാൽ അത് പാൽച്ചുരത്തിൽ അപകട സാധ്യതയുളവാക്കുമെന്നതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. പേര്യ ചുരം ഗതാഗത യോഗ്യമാകുന്ന മുറക്ക് നിയന്ത്രണം പിൻവലിക്കും.