veed
ഉരുൾപൊട്ടലിനെ തുടർന്ന് ചെളി കയറിയ വീടുകളിൽ സന്നദ്ധപ്രവർത്തകർ ശുചീകരിക്കുന്നു

കണ്ണൂർ : രണ്ട് ദിവസമായി കലിതുള്ളിയ പേമാരി ഇന്നലെ ശമിച്ചെങ്കിലും മലയോരത്തിന്റെ ദുരിതങ്ങളും കണ്ണീരും ബാക്കി. കനത്തമഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മലയോരത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മന്ത്രി എം .വി ഗോവിന്ദൻ ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്.

ഉരുൾപൊട്ടലുണ്ടായ പേരാവൂർ മേഖലയിൽ ഇപ്പോഴും നിരവധി കുടുംബങ്ങൾ കുടുങ്ങികിടക്കുന്നു. പൂളക്കു​റ്റി , നെടുംപുറംചാൽ, സെമിനാരി വില്ല തുടങ്ങിയ മേഖലകളിലാണ് പതിഞ്ചോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നത്. ഇവരെ ക്യാമ്പുകളിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്​റ്റ്യൻ പറഞ്ഞു.

പൂളക്കു​റ്റി സെന്റ് മേരീസ് പാരീഷ് ഹാളിലും പുതുതായി ദുരിതാശ്വാസ ക്യാമ്പ് അരംഭിച്ചു. കൊളക്കാട് ദുരിദാശ്വാസ ക്യാമ്പിൽ 20 പേരാണ് നിലവിൽ കഴിയുന്നത്.ചെളിയും, മണ്ണും നിറഞ്ഞ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ശുചീകരണം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇന്നലെ മഴ കുറവുണ്ടെങ്കിലും വയനാട് ജില്ലയിൽ പെയ്യുന്ന മഴ ഈ പ്രദേശത്ത് ആശങ്ക ഉണ്ടാക്കുന്നു.

ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

കേളകം:ഉരുൾപൊട്ടലിൽ തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു . ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിട്ടുണ്ട്. മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്‌സി. എൻജിനിയർ എം.ജഗദീഷ്, റോഡ്‌സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.


അപകടമൊഴിവാക്കി അഗ്‌നിശമനസേന

ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വെള്ളറ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടക്കം തന്നെ രക്ഷകരായത് അഗ്‌നിശമനസേന. മരണം മുഖാമുഖം കണ്ട രണ്ട് പേരുൾപ്പെടെ ഏഴ് പേരെയാണ് നാട്ടുകാരുടെ സഹായത്തോടെ സേന രക്ഷിച്ചത്. സിവിൽ ഡിഫൻസ് പ്രവർത്തകരുടെ ഇടപെടലും രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തി.ആഗസ്റ്റ് ഒന്നിന് രാത്രി ഏഴരയോടെ പേരാവൂർ ഫയർസ്റ്റേഷനിൽ ലഭിച്ച ഫോൺ കാളിലൂടെയാണ് ദുരന്തം ലോകമറിയുന്നത്. നെടുമ്പ്രംചാലിൽ വെള്ളം കയറിയെന്നായിരുന്നു ഫോൺ കാൾ. തുടർന്ന് സ്റ്റേഷൻ ഓഫീസർ സി ശശിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.

ന്നത്.

4.23 കോടി രൂപയുടെ കൃഷിനാശം

കാലവർഷ കെടുതിയിൽ ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ 68.56 ഹെക്ടറിൽ 4.23 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.