തലശ്ശേരി: പീഡനശ്രമത്തിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാരോപിച്ച് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കൃഷ്ണകുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ജില്ലാ ഗവ. പ്ലീഡറുടെ വാദം അംഗീകരിച്ചാണ് കോടതി കൗൺസിലർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.
മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകിയാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. നേരത്തെ ഇത്തരത്തിലുള്ള ഒരു പരാതി കാരണം സംഘടനാ ഭാരവാഹിത്വം നഷ്ടമായെന്നും പ്രോസിക്യൂഷൻ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.