cpz-treesa-
ട്രീസ ജോളി

ചെറുപുഴ: ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിസിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ചെറുപുഴ പുളിങ്ങോത്തെ ട്രീസാ ജോളി. കായികാദ്ധ്യാപകൻ പുളിങ്ങോത്തെ തൈക്കൽ ജോളി മാത്യുവിന്റെയും അദ്ധ്യാപിക ഡെയ്സിയുടെയും മകളുടെ ഈ നേട്ടത്തിൽ വലിയ ആഹ്ളാദം പങ്കിടുകയാണ് മലയോരം.

പുളിങ്ങോത്ത് നിന്നും ലോക കായികരംഗം വരെ ശ്രദ്ധേയമായ നേട്ടം കൊയ്ത ട്രീസയുടെ പ്രധാന പ്രചോദനം അദ്ധ്യാപകരായ മാതാപിതാക്കൾ തന്നെയാണ്. ഇതിന് മുമ്പ് ബംഗ്ളാദേശിൽ നടന്ന വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സിംഗിൾസിലും ഡബിൾസിലും സ്വർണ്ണം നേടിയിട്ടുണ്ട്. വിദ്യാർത്ഥി ദത്തെടുപ്പ് പദ്ധതി പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ തലശേരി ബ്രണ്ണൻ കോളേജിൽ ബി.ബി.എ വിദ്യാർത്ഥിനിയാണ് ടീസ. ട്രീസയുടെ സഹോദരി മരിയയും ബാഡ്മിന്റണിൽ സബ് ജൂനിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ചാമ്പ്യനാണ്. അന്താരാഷ്ട മത്സരങ്ങളിൽ കരുത്തരായ പ്രതിയോഗികളെ നേരിട്ട അനുഭവ സമ്പത്താണ് ലോക നിലവാരത്തിലെ മത്സരത്തിൽ രാജ്യത്തിനായി മെഡൽ നേടാൻ ഈ കായിക താരത്തെ പ്രാപ്തയാക്കിയത്.