gancha

കാസർകോട്: കാസർകോട്ട് വീണ്ടും വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.6 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് അഷ്മീന മൻസിലിലെ ഡി. ഗഫൂറിനെ(40) യാണ് അറസ്റ്റ് ചെയ്തത്. കാസർകോട് ഡിവൈ.എസ്.പി വി.വി മനോജ്, ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മീപ്പുഗിരിയിൽ വെച്ചാണ് കെ.എൽ 19 എംഇ 4090 റെനോൾട്ട് പൾസ് വാഹനത്തിൽ വരികയായിരുന്ന യുവാവിനെ പിടികൂടിയത്. കുമ്പള ഭാഗത്ത് നിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

മറ്റൊരു സംഭവത്തിൽ വിൽപ്പനക്ക് കൊണ്ടുവന്ന 40 ഗ്രാം കഞ്ചാവുമായി 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേള ബർമിനടുക്ക സ്വദേശിയും കർണാടക കർനൂർ ഈശ്വരമംഗലത്ത് താമസക്കാരനുമായ മൂസ(40)യെയാണ് ആദൂർ എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.