തലശ്ശേരി: മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസേർച്ച്) വികസനത്തിനായി കിഫ്ബി നടപ്പാക്കാനുദ്ദേശിക്കുന്ന രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് സെന്ററിനു പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണ്ണയ അതോറിറ്റിയുടെ ജൂൺ 30ന് നടന്ന 115 ആം യോഗത്തിലാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ച സാഹചര്യത്തിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിന്റെ വികസനം കൂടുതൽ ത്വരിത ഗതിയിലാകും. സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിനായി 562.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിൽ 398.31 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു എസ്.പി.വി ആയ വാപ്‌കോസ് ടെൻഡർ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു.