kaumudi
കൗമുദി ടീച്ചറുടെ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി കാടാച്ചിറിയിലെ വീട്ടിലെ സ്മൃതി കുടീരത്തിൽ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്നപുഷ്പാർച്ചന

കണ്ണൂർ:കൗമുദി ടീച്ചറുടെ ത്യാഗദീപ്തമായ ഓർമ്മകൾ എക്കാലവും ഓർക്കപ്പെടുമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്.കാടാച്ചിറ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറുപ്പം തൊട്ടേഉള്ള കോൺഗ്രസ് വികാരമാണ് അനശ്വരയായ കൗമുദി ടീച്ചർക്ക് ത്യാഗ പാതതെളിച്ച് നൽകിയത്.ഹരിജനപിരിവിനായ് വടകരയിലെത്തിയ ഗാന്ധിജിക്ക് കൗമുദി ടീച്ചർ തന്റെ സ്വർണ്ണമാലയും വളയും ഊരി നൽകിയ മഹത്തായ ചരിത്രം ത്യാഗനിർഭരമാണെന്ന് മാർട്ടിൻ പറഞ്ഞു.
കടമ്പൂർ മണ്ഡലം പ്രസിഡന്റ് സി.ഒ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി ,എടക്കാട് ബ്‌ളോക്ക് മെമ്പർ കെ.വി.ജയരാജൻ, കോൺഗ്രസ് ധർമ്മടം ബ്‌ളോക്ക് പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ, യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ആഡൂർ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റിജിൻ രാജ്, കോൺഗ്രസ് കടമ്പൂർ മണ്ഡലം ഭാരവാഹികളായ സഗേഷ് കുമാർ, സനൽ കുമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.