
നീലേശ്വരം: നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനേശ് ഓണം ഫെയർ 7 മുതൽ സപ്തംബർ 8 വരെ നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ സഹകരണ സംഘം കോംപ്ലക്സിലാണ് ഓണം ഫെയർ നടക്കുക.
ഓണം ഫെയറിന്റെ ഉദ്ഘാടനം 7 ന് വൈകുന്നേരം 3ന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു അദ്ധ്യക്ഷത വഹിക്കും. ആദ്യവില്പന നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത നിർവ്വഹിക്കും. കണ്ണൂർ കൈത്തറി, ബാലരാമപുരം സാരി എന്നിവയുടെ വില്പന അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജഗോപാലൻ നിർവ്വഹിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവും മറ്റെല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും.