
കാഞ്ഞങ്ങാട്: യുവ ജനതാദൾ ഒക്ടോബർ 9 ന് ക്വിറ്റ് ഇന്ത്യാദിനത്തിൽ ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, എന്നാവശ്യപ്പെട്ടു കൊണ്ട് കണ്ണൂരിൽ നടക്കുന്ന യൂത്ത് അസംബ്ലി വിജയിപ്പിക്കുവാൻ യുവജനതാദൾ കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. അരയി പാലക്കാൽ പി.ആർ. മന്ദിരത്തിൽ ചേർന്ന യോഗം എൽ.ജെ.ഡി സംസ്ഥാന സമിതിയംഗം വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിള ജനതാദൾ ജില്ല ജനറൽ സെക്രട്ടറി കെ.വി. മായാകുമാരി അദ്ധ്യക്ഷത വഹിച്ചു. എം. മനു, വി.വി വിജയൻ, ഗിരിഷ് കുന്നത്ത്, വിജയൻ മണക്കാട്ട്, എൻ. വേലായുധൻ, പി.പി. രാജൻ, പ്രജീഷ് പാലക്കാൽ, കെ. വിനിത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. വിനിത് (പ്രസിഡന്റ് ), സുനിൽ വട്ടത്തോട്, കെ.വി മനോജ് (സെക്രട്ടറി), കെ.വി സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.