consumerfed

കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് ജില്ലയിൽ 71 വിപണന കേന്ദ്രങ്ങൾ തുറക്കും. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളും തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളുമാണ് വിപണികളാരംഭിക്കുന്നത്.
71 വിപണികളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്ബ്സിഡിയോടെ വിൽപ്പന നടത്തും. മറ്റിനങ്ങൾ മാർക്കറ്റ് വിലയെക്കാൾ 10 മുതൽ 40 ശതമാനം വരെ വില കുറച്ചും വിപണികളിൽ ലഭ്യമാക്കും. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 7വരെ വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കും.
കാഞ്ഞങ്ങാട് സഹകരണ ഭവനിൽ ചേർന്ന സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ കെ. ലസിത അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ വി.കെ.രാജൻ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) വി.ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ (കൺസ്യൂമർ ) പി.കെ.ബാലകൃഷ്ണൻ,അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽമാരായ പിലോഹിതാക്ഷൻ, എ.രവീന്ദ്ര, നാഗേഷ്,കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ സി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.കെ.രാജഗോപാലൻ സ്വാഗതവും പി.വി.ശൈലേഷ് ബാബു നന്ദിയും പറഞ്ഞു.