കാഞ്ഞങ്ങാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ .എസ് .ആർ. ടി .സി ഡിപ്പോയിൽ ധർണ്ണ നടത്തി. ഷെഡ്യൂളുകൾ വെട്ടിക്കുറക്കുന്നതിലും ജീവനക്കാർക്കുള്ള ശമ്പളം വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു ധർണ്ണ. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി .സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, വി.ഗോപി , എൻ.കെ.രത്നാകരൻ, പത്മരാജൻ ഐങ്ങോത്ത്, പി.കെ.ചന്ദ്രശേഖരൻ , അനിൽ വാഴുന്നൊറൊടി, കെ.പി.മോഹൻ, പി.വി.തമ്പാൻ, അലാമി, സി.പ്രസാദ് , വിനോദ് തോയമൽ , ഷിബി ഉപ്പിലിക്കൈ, ഭാസ്‌കരൻ സൗത്ത് , ഷൈലജ പടന്നക്കാട്, ഡോ: ദിവ്യ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രശേഖരൻ മേനിക്കോട്ട് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.