മാതമംഗലം: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തും ജൈവവൈവിദ്ധ്യ ബോർഡും സംയുക്തമായി നടപ്പാക്കുന്ന ഔഷധസസ്യ ജൈവവൈവിദ്ധ്യ പാർക്ക് നിർമ്മാണത്തിന്റെ ആദ്യഘട്ട നടീൽ ഉദ്ഘാടനം മാതമംഗലം ചേനോത്ത് വയലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡംഗം കെ.വി ഗോവിന്ദൻ നിർവ്വഹിച്ചു.
ബി.എം.സി കൺവീനർ എം.ടി. രമേശൻ പദ്ധതി വിശദീകരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, ജില്ലാപഞ്ചായത്ത് അംഗം ടി. തമ്പാൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രമേശൻ, മെമ്പർ പി.വി വിജയൻ, കൃഷി ഓഫീസർ കെ.പി രസ്ന, ജില്ലാ കോർഡിനേറ്റർ കിരൺ സാഗർ, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ആർ.കെ രാജേഷ്, കെ. ദാമോദരൻ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. രമണി സ്വാഗതം പറഞ്ഞു.