aralam
ആറളം ആദിവാസി വനിതകൾക്ക് സംരംഭങ്ങൾക്കായുള്ള വായ്പ വിതരണം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ആറളം: കുടുംബശ്രീ സി.ഡി.എസിന്റെ കമ്മ്യൂണിറ്റി എന്റർപ്രെസസ് ഫണ്ടിൽ ഉൾപ്പെടുത്തി 18 ആദിവാസി വനിതകൾക്ക് സംരംഭങ്ങൾക്കായി 6,16,000 രൂപ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത് സംരംഭകർക്കുള്ള വായ്പ വിതരണം നിർവ്വഹിച്ചു. ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സംരംഭ യൂണിറ്റുകളായ ആദി കുട, ട്രൈ സ്റ്റാർ എൽ.ഇ.ഡി ബൾബ് എന്നിവയുടെ ലാഭവിഹിത വിതരണം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സ ജോസ് നിർവഹിച്ചു. ആറളം സി.ഡി.എസ് ചെയർപേഴ്‌സൺ സുമ ദിനേശൻ, എ.ഡി.എം.സി വി.വി അജിത, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ കെ. അശ്വനി, എ. നീലിമ, ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ പി. സനൂപ് സംസാരിച്ചു.