khadhi
ഖാദി ബോർഡ് പുതുതായി വിപണിയിൽ എത്തിച്ച ഡോക്ടേഴ്സ് കോട്ടിന്റെ ആദ്യവിൽപ്പന ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ സുധീപിന് നൽകി നിർവ്വഹിക്കുന്നു

ഖാദി ഉത്പ്പന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ്

കണ്ണൂർ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം നിർമ്മിച്ച ദേശീയ പതാക, ഖാദി ബോർഡിന്റെ പുതിയ ഉൽപ്പന്നമായ ഡോക്ടേർസ് കോട്ട് എന്നിവയുടെ പ്രകാശനവും ജയരാജൻ നിർവ്വഹിച്ചു. മേള സെപ്റ്റംബർ ഏഴിന് സമാപിക്കും. 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശവുമായാണ് ഇക്കുറി ഓണം മേള.

പരിയാരം ഗവ മെഡിക്കൽ കോളേജ് ജീവനക്കാർക്കായി ഒരുക്കിയ ഖാദി കോട്ട് സൂപ്രണ്ട് ഡോ. കെ.സുധീപ് ഏറ്റുവാങ്ങി. ബോർഡിന്റെ പുതിയ ഉൽപ്പന്നങ്ങൾ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് ബി.പി.റൗഫ്, സോമൻ നമ്പ്യാർ എന്നിവരും ഏറ്റുവാങ്ങി. കണ്ണൂർ ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ ഐ.കെ.അജിത് കുമാർ, ഖാദി ഡയറക്ടർ കെ.വി.ഗിരീഷ് കുമാർ, കേരള വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ ജോയിൻ സെക്രട്ടറി ഇ.ഐ.ബാലൻ, ഫർക്ക ഗ്രാമോദയ ഖാദി സംഘം സെക്രട്ടറി പി.കെ.സന്തോഷ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി.മാധവൻ നമ്പൂതിരി, കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി പി.പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.രതീശൻ, എം.പി.ഷാനി വിനോദ് കുമാർ, കെ.കെ. രാജേഷ്, റോയ് ജോസഫ്, കെ കെ സന്തോഷ് എന്നിവർ സംബന്ധിച്ചു.

വിവാഹ വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, കുഞ്ഞുടുപ്പുകൾ, ചുരിദാർ ടോപ്പുകൾ, പാന്റ് പീസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ദോത്തി, മെത്ത, തേൻ, തേൻ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ പത്ത് സ്റ്റാളുകളിലായി സജീകരിച്ച ഔട്ട്‌ലെറ്റുകളിൽ തേൻ, തേങ്ങ വെന്തെണ്ണ, അച്ചാർ, ചാമ അരി, ലിൻ സീഡ്, കമ്പ റവ, നവര അരി, മുളയരി തുടങ്ങി നൂറിൽപ്പരം പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങളുമുണ്ട്.